പിലിക്കോട്


വൈകല്യം മൂലം വിഷമതകള്‍ അനുഭവിക്കുന്ന കൂട്ടുകാരന് സ്നേഹസമ്മാനമെത്തിച്ച് പിലിക്കോട്‌ ഗവ:യു പി സ്കൂളിലെ നാലാംതരം വിദ്യാര്‍ത്ഥികള്‍ മറ്റുള്ളവര്‍ക്ക് കാട്ടിത്തന്നത് കാരുണ്യത്തിന്റെ സ്നേഹപാഠം. സ്കൂളിലെ നാലാംതരം വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ടകൂട്ടുകാരനാണ് വിഷ്ണു.ഒന്ന്, രണ്ട് ക്ലാസ്സുകളില്‍ ഇവക്കൊപ്പമിരുന്നായിരുന്നു വിഷ്ണുവിന്‍റെ പഠനം. ജന്മനാ കാലുകള്‍ക്ക് ശേഷിയല്‍പ്പം കുറവാണെങ്കിലും വിദ്യാലയത്തില്‍ എത്തിയാല്‍ വിഷ്ണു വേദനകള്‍ മറക്കും. പക്ഷെ മൂന്നാം തരത്തിലെത്തിയപ്പോഴേക്കും വിഷമതകള്‍ എറിവരികയും പഠനത്തിനായി വിദ്യാലയത്തില്‍ എത്താന്‍ സാധിക്കാതെ വരികയും ചെയ്തു. പക്ഷെ വിഷ്ണുവിനെ ഒറ്റപ്പെടലിന്‍റെ വേദനയിലേക്ക് തള്ളിവിടാന്‍ സഹപാഠികള്‍ തയ്യാറായിരുന്നില്ല. പിലിക്കോട്‌ എക്കച്ചിയിലെ കൂട്ടുകാരന്‍റെ വീട്ടിലേക്ക്‌ ഇവര്‍ ഇടയ്ക്കിടെ എത്തി. ഈ പുതുവത്സരാഘോഷം പോലും കുട്ടികള്‍ വിഷ്ണുവിനൊപ്പമാക്കി. കേക്കും, കളിപ്പാട്ടങ്ങളുമായി കൂട്ടുകാരെത്തിയ ആ ദിനത്തില്‍ അതിരില്ലാത്ത സന്തോഷമായിരുന്നു വിഷ്ണുവിനെന്ന് അമ്മ ജഗദംബിക പറയുന്നു. ഈ ദിനത്തിലാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കൂട്ടുകാരന്‍ അനുഭവിക്കുന്ന വിഷമതകള്‍ കുട്ടികളുടെ ശ്രദ്ധയില്‍പെട്ടത്. ഇതിനൊരു പരിഹാരം കാണണമെന്നതായി കുട്ടികളുടെ ചിന്ത. അടുത്ത ദിവസം ക്ലാസിലെത്തിയ തങ്ങളുടെ ശോഭ ടീച്ചര്‍ക്ക് മുന്നില്‍ വിഷ്ണുവിന് ഒരു യൂറോപ്യന്‍ ക്ലോസറ്റു വാങ്ങിനല്‍കുന്ന കാര്യം ക്ലാസ്സ്‌ ലീഡര്‍ ജനീഷ അവതരിപ്പിച്ചു. ഒപ്പം കുട്ടികള്‍ സ്വരൂപിച്ചെടുത്ത 730 രൂപയും അധ്യാപികയെ ഏല്‍പ്പിച്ചു. കുട്ടികളുടെ നന്മയുള്ള മനസ്സ് തിരിച്ചറിഞ്ഞ അധ്യാപകര്‍ ബാക്കി തുക സമാഹരിച്ച് കുട്ടികളുടെ ആഗ്രഹം സഫലീകരിച്ചു നല്‍കി.അധ്യാപകരും കുട്ടികളും ചേര്‍ന്ന് ഇന്നലെ ഇത് വിഷ്ണുവിന്‍റെ വീട്ടിലെത്തിച്ചു. കരുണയും, സഹജീവി സ്നേഹവും ഇല്ലാതാകുന്ന കാലത്ത് നന്മയുള്ള ഈ കുഞ്ഞുമനസ്സുകള്‍ മാതൃകയാവട്ടെ.....

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്